Image

അസം കലാപം: മരണസംഖ്യ 64 ആയി

Published on 06 August, 2012
അസം കലാപം: മരണസംഖ്യ 64 ആയി
ഗുവാഹാട്ടി: ഞായറാഴ്ച അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്ത അസം ജില്ലകളില്‍ സ്ഥിതി ശാന്തമായിത്തുടങ്ങിയെന്ന വാര്‍ത്തകള്‍ക്കിടെ ചൊവ്വാഴ്ച മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു. പുതിയ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമാണ്. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. സംഘര്‍ഷം വീണ്ടുമുണ്ടായ ചിരാങ്ങിലും കൊക്രജാറിലും തിങ്കളാഴ്ച അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബോഡോ മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ പോലീസും അര്‍ധസൈനികരും പട്രോളിങ് നടത്തുന്നുണ്ട്. പുതിയ അക്രമസംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പട്ടാളം ഫ്ലാഗ് മാര്‍ച്ചും നടത്തി. ഇവിടെ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റവന്യൂമന്ത്രി പ്രിതിബി മഹ്ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘത്തെ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി നിയോഗിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക