Image

മുന്‍ എം.എല്‍.എ കെ.എസ്. കൃഷ്ണശാസ്ത്രി നിര്യാതനായി

Published on 06 August, 2012
മുന്‍ എം.എല്‍.എ കെ.എസ്. കൃഷ്ണശാസ്ത്രി നിര്യാതനായി
ശൂരനാട്: മുന്‍ എം.എല്‍.എ ശൂരനാട് വടക്ക് തട്ടാശേരിയില്‍ വീട്ടില്‍ കെ.എസ്.കൃഷ്ണശാസ്ത്രി (80) നിര്യാതനായി. കേരള നിയമസഭ രൂപീകരിക്കുന്നതിന് മുമ്പ് 1954ല്‍ രണ്ട് വര്‍ഷം ഇദ്ദേഹം എം.എല്‍.എ ആയിരുന്നു. സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകനേതാവാണ് കൃഷ്ണശാസ്ത്രി. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 27ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 10 മണിക്ക് സംസ്കരിക്കും. ഭാര്യ: സുമതിക്കുട്ടി. മക്കള്‍: ജമീല, അമ്പിളി(ഗ്രാമപഞ്ചായത്ത് അംഗം ശൂരനാട് വടക്ക്). മരുമകന്‍ : പരേതനായ കരുണാകരന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക