Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

Published on 06 August, 2012
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണിവരെ തുടരും. ആറ് മണിക്കാണ് വോട്ടെണ്ണല്‍. ലോക്സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. യുപിഎയുടെ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരി അഞ്ഞൂറിലധികം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍കേന്ദ്രമന്ത്രികൂടിയായ ജസ്വന്ത് സിംഗാണ് ഹമീദ് അന്‍സാരിയുടെ എതിരാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക