Image

ജയിപ്പിച്ചും തോല്പിച്ചും 'ചൊവ്വ'

Published on 06 August, 2012
ജയിപ്പിച്ചും തോല്പിച്ചും 'ചൊവ്വ'
വാഷിങ്ടണ്‍: യു.എസ്. പര്യവേക്ഷണ പേടകം 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങിയതോടെ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. 'നാസ'യുടെ ചൊവ്വാ ദൗത്യങ്ങളില്‍ ഒന്നുമാത്രമേ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളൂ. 1999ലെ 'ഡീപ് സ്‌പേസ് 2' ആയിരുന്നു അത്. അതിനു മുമ്പും ശേഷവും നടത്തിയ ദൗത്യങ്ങളിലെല്ലാം വിജയം 'നാസ'യ്‌ക്കൊപ്പം നിന്നു. പഴയ യു.എസ്.എസ്. ആറാണ് ചൊവ്വാ ദൗത്യം തുടങ്ങിവെച്ചതെങ്കിലും അവരുടെ യത്‌നങ്ങളില്‍ ഒന്നുപോലും വിജയത്തിലെത്തിയില്ല. 

ഇതുവരെ നടന്ന ചൊവ്വാ ദൗത്യങ്ങള്‍ ഒറ്റനോട്ടത്തില്‍: (പേടകം, രാജ്യം, വിക്ഷേപണ ദിവസം എന്ന ക്രമത്തില്‍)

മാര്‍സ് 2: യു.എസ്.എസ്.ആര്‍.1971 മെയ് 19 പരാജയം 

മാര്‍സ് 3: യു.എസ്.എസ്.ആര്‍. 1971 മെയ് 28 പരാജയം

മാര്‍സ് 6: യു.എസ്.എസ്.ആര്‍1973 ആഗസ്ത് 5 പരാജയം

മാര്‍സ് 7: യു.എസ്.എസ്.ആര്‍1973 ആഗസ്ത് 9 പരാജയം

വൈക്കിങ് 1: യു.എസ്. 1975 ആഗസ്ത് 20 വിജയം

വൈക്കിങ് 2: യു.എസ്. 1975 സപ്തംബര്‍ 9 വിജയം

പ്രോബോസ് 1: യു.എസ്.എസ്.ആര്‍. 1988 ജൂലായ് 7 പരാജയം

പ്രോബോസ് 2: യു.എസ്.എസ്.ആര്‍. 1988 ജൂലായ് 12 പരാജയം

മാര്‍സ് 96: റഷ്യ 1996 നവംബര്‍ 16 പരാജയം

മാര്‍സ് പാത്‌ഫൈന്‍ഡര്‍: യു.എസ്. 1996 ഡിസംബര്‍ 4 വിജയം

മാര്‍സ് പോളാര്‍ ലാന്‍ഡര്‍/ഡീപ് സ്‌പെയ്‌സ് 2: യു.എസ്. 1999 ജനവരി 3 പരാജയം

ബീഗിള്‍ 2: യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി2003 ജൂണ്‍ 2 പരാജയം

സ്പിരിറ്റ്: യു.എസ്.2003 ജൂണ്‍ 10 വിജയം

ഓപ്പര്‍ച്യൂണിറ്റി: യു.എസ്. 2003 ജൂലായ് 7 വിജയം

ഫീനിക്‌സ് മാര്‍സ് ലാന്‍ഡര്‍: യു.എസ്. 2007 ആഗസ്ത് 4 വിജയം

പ്രോബോസ്ഗ്രണ്ട്: റഷ്യ 2011 നവംബര്‍ എട്ട് പരാജയം

ജയിപ്പിച്ചും തോല്പിച്ചും 'ചൊവ്വ'ജയിപ്പിച്ചും തോല്പിച്ചും 'ചൊവ്വ'ജയിപ്പിച്ചും തോല്പിച്ചും 'ചൊവ്വ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക