Image

ലോറിക്ക് തീ പിടിച്ച് 67 സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

Published on 06 August, 2012
ലോറിക്ക് തീ പിടിച്ച് 67 സ്‌കൂട്ടറുകള്‍ കത്തി നശിച്ചു
പിണറായി (കണ്ണൂര്‍): സ്‌കൂട്ടറുകളുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ച് 67 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. മമ്പറത്തിനടുത്ത് പവര്‍ലൂം മെട്ടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വൈദ്യുതി ലൈനില്‍ തട്ടിയാണ് തീ പിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൂത്തുപറമ്പ്, തലശ്ശേരി യൂനിറ്റുകളില്‍നിന്നെത്തിയ അഗ്‌നിശമന സേനയാണ് തീയണച്ചത്. കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തി.


ലോറിക്ക് തീ പിടിച്ച് 67 സ്‌കൂട്ടറുകള്‍ കത്തി നശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക