സിംഗപ്പൂര്‍: സിംഗപ്പൂര്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റിയുടെ (എസ്കെസിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് നാലിന് കെസിവൈഎല്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു.കെസിവൈഎല്‍ കോട്ടയം രൂപത പ്രസിഡന്റ് ഷിനോയി മഞ്ഞാങ്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെല്‍വിന്‍ കുരുവിള അധ്യക്ഷത വഹിച്ചു.മെട്രീസ് ഫിലിപ്പ് ആനാലിപ്പറമ്പില് സ്വാഗതമേകി.ചിഞ്ചു മാനുവല്‍ അഞ്ചക്കുന്നത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ നടത്തി. അത്തപ്പൂക്കളവും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. മത്സര വിജയികള്‍ക്ക് ഷിനോയി മഞ്ഞാങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ്കെസിസിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. യോഗത്തിന് സോനു തോമസ് നന്ദി പറഞ്ഞു.