Image

കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 18ന്

ജോസ് എം. ജോര്‍ജ്‌ Published on 06 August, 2012
കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 18ന്
കാന്‍ബറ: കാന്‍ബറ ഒഐസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 18ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബെന്നി കണ്ണാമ്പുഴയുടെ നേതൃത്വത്തില്‍ ബെല്‍ക്കോണര്‍ കമ്യൂണിറ്റി സെന്ററിലാണ് ചടങ്ങുകള്‍. 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടുന്ന കുടുംബസംഗമവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

ആന്റണി പൗലോസ് (കണ്‍വീനര്‍) ബെന്നി കണ്ണാമ്പുഴ (ചെയര്‍മാന്‍) മഹേഷ് സ്‌കറിയ (കോഓര്‍ഡിനേറ്റര്‍), ടോംജി, ജോസ് ഏബ്രഹാം, സുനില്‍ പുളിക്കന്‍, അനില്‍ രാജ്, ആര്‍.ജി. നായര്‍, ജയ്‌സണ്‍ ജോര്‍ജ്, ഹാപ്പി കൊട്ടാരം, ബിജിമോന്‍ തോമസ് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 



കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 18ന് കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 18ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക