Image

ഇറാഖില്‍ സുരക്ഷാസേനയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

Published on 06 August, 2012
ഇറാഖില്‍ സുരക്ഷാസേനയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലായി സുരക്ഷാസേനയെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖിലും സെന്‍ട്രല്‍ ഇറാഖിലുമാണ് ആക്രമണങ്ങളുണ്ടായത്. നിനേവേ പ്രവിശ്യയിലെ മൊസൂള്‍ നഗരത്തില്‍ ഒരു ചെക് പോസ്റില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മൊസൂളില്‍ അല്‍ കോര്‍ണേഷ് മേഖലയില്‍ ഹാന്‍ഡ് ഗ്രനേഡ് ആക്രമണത്തില്‍ വഴിയാത്രക്കാരായ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അക്രമി പോലീസ് വെടിവെയ്പില്‍ പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. സെന്‍ട്രല്‍ ഇറാഖില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള പേഴ്സണല്‍ പ്രൊട്ടക്ഷന്‍ ഡയറക്ട്രേറ്റിന്റെ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് ഗാസിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ടു. ജനറല്‍ മൊഹമ്മദ് ഗാസിയുടെ രണ്ട് അംഗരക്ഷകര്‍ക്കും ഒരു ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക