Image

കണ്െടയ്നര്‍ ലോറി ബസ് സ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് കാത്തുനിന്ന ആള്‍ മരിച്ചു

Published on 05 August, 2012
കണ്െടയ്നര്‍ ലോറി ബസ് സ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് കാത്തുനിന്ന ആള്‍ മരിച്ചു
ചവറ: കണ്െടയ്നര്‍ ലോറി ബസ് സ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് കാത്തുനിന്ന യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 6.15ന് ചവറ ടൈറ്റാനിയം ജംഗ്ഷന് സമീപമായിരുന്നു അപകടം. പന്മന വടുതല തൈക്കാവിന് സമീപം കടപ്പായിതെക്കതില്‍ രവി (52) ആണ് മരിച്ചത്. എതിരെവന്ന കാറിനെ രക്ഷിക്കാന്‍ ചരക്കുമായി വന്ന കണ്െടയ്നര്‍ ലോറി വെട്ടിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്നും തേവലക്കരഭാഗത്തേക്ക് വരികയായിരുന്നു കാര്‍. കരുനാഗപ്പള്ളി ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരികയായിരുന്നു ലോറി. വെട്ടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. രവി ഉള്‍പ്പടെ അഞ്ചുപേരാണ് ബസ് സ്റോപ്പിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ ഓടിമാറിയതിനാല്‍ അപകടത്തില്‍പെട്ടില്ല. ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങികിടന്ന നിലയിലായിരുന്നു രവി. ചവറ പോലീസ് കെഎംഎല്‍ കമ്പനിയില്‍നിന്നും ക്രെയിനും ജെസിബിയും കൊണ്ടുവന്നാണ് ലോറി ഉയര്‍ത്തിയത്. സംഭവസ്ഥലത്തുവച്ചുതന്നെ രവി മരിച്ചു. ഭാസുരയാണ് മരിച്ച രവിയുടെ ഭാര്യ. ഏകമകന്‍ രതീഷ്. നീണ്ടകര ഹാര്‍ബറിലെ ഐസ് സെല്ലേഴ്സ് സൊസൈറ്റിയിലെ ജീവനക്കാരനാണ് രവി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക