Image

ലിബിയയില്‍ റെഡ് ക്രോസിന്റെ കെട്ടിടത്തിന് നേര്‍ക്ക് ആക്രമണം

Published on 05 August, 2012
ലിബിയയില്‍ റെഡ് ക്രോസിന്റെ കെട്ടിടത്തിന് നേര്‍ക്ക് ആക്രമണം
ട്രിപ്പോളി: ലിബിയയില്‍ റെഡ് ക്രോസിന്റെ കെട്ടിടത്തിന് നേര്‍ക്ക് ആക്രമണം. തുറമുഖ നഗരമായ മിസ്റാത്തയില്‍ റെഡ് ക്രോസ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന് നേര്‍ക്കായിരുന്നു ആക്രമണം. സംഭവസമയത്ത് റെഡ് ക്രോസിന്റെ ഏഴ് ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇവരെ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗ്രനേഡുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് മിസ്റാത്തയിലെയും കിഴക്കന്‍ നഗരമായ ബെന്‍ഗാസിയിലെയും പ്രവര്‍ത്തനങ്ങള്‍ റെഡ് ക്രോസ് നിര്‍ത്തിവെച്ചു. രണ്ട് നഗരങ്ങളിലുമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണിതെന്ന് റെഡ് ക്രോസ് അധികൃതര്‍ അറിയിച്ചു. ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നും ജീവനക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്നും റെഡ് ക്രോസ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക