Image

അംഗോളയില്‍ ബസപകടത്തില്‍ 23 ഫുട്ബോള്‍ ആരാധകര്‍ മരിച്ചു

Published on 05 August, 2012
അംഗോളയില്‍ ബസപകടത്തില്‍ 23 ഫുട്ബോള്‍ ആരാധകര്‍ മരിച്ചു
ലുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ബസ് മറിഞ്ഞ് 23 ഫുട്ബോള്‍ ആരാധകര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. കവന്‍സ സുള്‍ പ്രവിശ്യയില്‍ പ്രാദേശിക ക്ളബ് ഫുട്ബോള്‍ ആരാധകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ക്ളബിന്റെ മത്സരത്തിന് ശേഷം മടങ്ങിവരുമ്പോഴാണ് അപകടം. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ അംഗോള പ്രസിഡന്റ് ജോസ് എഡ്വാര്‍ഡ്വോ ഡോസ് സാന്റോസ് ദുഖം രേഖപ്പെടുത്തി. ലോകത്ത് റോഡപകടങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അംഗോള.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക