Image

ഹോക്കി കോച്ച് മാപ്പു പറഞ്ഞു

Published on 05 August, 2012
ഹോക്കി കോച്ച് മാപ്പു പറഞ്ഞു
ലണ്ടന്‍ : ലണ്ടനില്‍ നിന്നു മടങ്ങുംമുന്‍പ് തന്നെ ഇന്ത്യന്‍ ഹോക്കി ക്യാമ്പില്‍ പൊട്ടിത്തെറി ആരംഭിച്ചു. ടീമിന്റെ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ മൈക്കല്‍ നോബ്‌സ് തന്നെയാണ് വിമര്‍ശവുമായി ആദ്യവെടി പൊട്ടിച്ചത്.നിറംകെട്ട പ്രകടനം പുറത്തെടുക്കുകവഴി കളിക്കാര്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തിരിക്കുകയാണ് എന്നായിരുന്നു നോബ്‌സിന്റെ ആരോപണം.

സമ്മര്‍ദ്ദത്തെ പഴി ചാരിയാലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. സ്വന്തം കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ ടീമംഗങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. അവര്‍ തകര്‍ത്തത് ടീമിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷകളാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ മുഴുവന്‍ ഹോക്കിപ്രേമികളോടും ഞാന്‍ ടീമിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു. ഒളിമ്പിക്‌സ് പോലൊരു അവസരം ജീവിതത്തില്‍ ഒരിക്കലേ ലഭിക്കൂ. അതില്‍ മികവ് പുറത്തെടുക്കാതെ പോകാന്‍ ആര്‍ക്കുമാവില്ല.നോബ്‌സ് പറഞ്ഞു.

അവസരങ്ങള്‍ തുലച്ചതാണ് ടീമിന്റെ തോല്‍വികവള്‍ക്ക് കാരണം എന്ന അഭിപ്രായക്കാരനാണ് സഹ പരിശീലകനായ മുഹമ്മദ് റിയാസ്. ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തിന്റെ ഒന്നാം പകുതിയില്‍ വളരെ മോശമായാണ് ഇന്ത്യ കളിച്ചത്. രണ്ടാം പകുതിയില്‍ നന്നായി തിരിച്ചുവന്നെങ്കിലും ലഭിച്ച അവസരങ്ങളൊന്നുംതന്നെ മുതലാക്കാന്‍ കഴിഞ്ഞില്ല.റിയാസ് പറഞ്ഞു.


ഹോക്കി കോച്ച് മാപ്പു പറഞ്ഞു
മൈക്കല്‍ നോബ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക