Image

ലോഡ് ഷെഡിങ് വേണ്ടിവരും വൈദ്യുതി മന്ത്രി

Published on 04 August, 2012
ലോഡ് ഷെഡിങ് വേണ്ടിവരും വൈദ്യുതി മന്ത്രി
കൊച്ചി: നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനം ഇത്രയേറെ വൈദ്യുതി പ്രതിസന്ധി നേരിട്ട സന്ദര്‍ഭമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അണക്കെട്ടുകളില്‍ 3032 ദിവസത്തേക്കുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂ. ഉപയോഗം കൂടിയ സമയത്തെ ആവശ്യത്തിന് 14. 51 രൂപ വിലയ്ക്കാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. കായംകുളത്ത് നിന്നുള്ള വൈദ്യുതിക്ക് 10 രൂപ നല്‍കുന്നു. കേന്ദ്രത്തില്‍ നിന്ന് 1269 മെഗാവാട്ട് വൈദ്യുതി കിട്ടുന്നുണ്ട്. ഗ്രിഡിലെ കുഴപ്പം മൂലം മുഴുവന്‍ വൈദ്യുതിയും ഇപ്പോള്‍ ലഭിക്കുന്നില്ല. വൈദ്യുതി കിട്ടാനുണ്ടെങ്കില്‍ എന്തുവിലകൊടുത്തും വാങ്ങാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോഡ് ഷെഡിങ് വേണ്ടിവരും വൈദ്യുതി മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക