Image

എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം പിഴക്കില്ലെന്ന് എന്‍.എസ്.എസ്

Published on 04 August, 2012
എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം പിഴക്കില്ലെന്ന് എന്‍.എസ്.എസ്
നെടുമ്പാശേരി: കഴിഞ്ഞ രണ്ട് തവണത്തേതുപോലെ എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം ഇനി പിഴയ്ക്കില്ലെന്ന് എന്‍.എസ്.എസ്. മുഖപത്രമായ സര്‍വീസിലൂടെയാണ് എന്‍.എസ്.എസ്. നേതൃത്വം ഈ അഭിപ്രായം വ്യക്തമാക്കിയത്. മുമ്പ് ഐക്യം പിഴച്ചത് തിടുക്കത്തിലുള്ള നടപടികളും ചില്ലറ തെറ്റിദ്ധാരണകളും കൊണ്ടായിരുന്നു. അഞ്ചാം മന്ത്രി വിവാദത്തിനു പിന്നില്‍ എന്‍.എസ്.എസാണെന്ന് വരുത്തി തീര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു.

നായര്‍ സമുദായത്തിന്റെ പേരിലുള്ളപരിഗണനയും സ്ഥാനമാനങ്ങളും നേടുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ മതേതരവാദികളാണെന്ന് ചമയാന്‍ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ഇവരെ സമുദായാംഗങ്ങള്‍ തിരിച്ചറിയുമെന്നും എന്‍.എസ്.എസ് പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക