Image

ഒളിമ്പിക്‌സ്: 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ പത്താം സ്ഥാനത്ത്; ദേശീയ റെക്കോര്‍ഡ്

Published on 04 August, 2012
 ഒളിമ്പിക്‌സ്: 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ പത്താം സ്ഥാനത്ത്; ദേശീയ റെക്കോര്‍ഡ്
ലണ്ടന്‍: ഒളിമ്പിക്‌സ് 20 കിലോ മീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ.ടി.ഇര്‍ഫാന്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ദേശീയ റെക്കോര്‍ഡോടെയാണ് 53 പേര്‍ മത്സരിച്ച മത്സരത്തില്‍ ഇര്‍ഫാന്‍ പത്താം സ്ഥാനത്തെത്തിയത്. ഒരു മണിക്കൂര്‍ 20 മിനിട്ട് 21 സെക്കന്‍ഡിലാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഗുര്‍മീത് സിംഗിന്റെ പേരിലുള്ള ഒരു മണിക്കൂര്‍ 20 മിനിട്ട് 35 സെക്കന്‍ഡെന്ന ദേശീയ റെക്കോര്‍ഡാണ് ഇര്‍ഫാന്‍ തിരുത്തിയത്. മത്സരത്തില്‍ ഇര്‍ഫാനൊപ്പം മത്സരിച്ച ഗുര്‍മീത് സിംഗ് ഒരു മണിക്കൂര്‍ 23 മിനിട്ട് 34 സെക്കന്‍ഡില്‍ 33-ാമതായാണ് ഫിനിഷ് ചെയ്തത്.

 ഒളിമ്പിക്‌സ്: 20 കിലോ മീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ പത്താം സ്ഥാനത്ത്; ദേശീയ റെക്കോര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക