Image

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കല്‍ എളുപ്പമല്ലെന്ന് ഹസാരെ സംഘത്തോട് ബിജെപി

Published on 04 August, 2012
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കല്‍ എളുപ്പമല്ലെന്ന് ഹസാരെ സംഘത്തോട് ബിജെപി
ഹൈദരാബാദ്: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും അത് വിജയകരമായി നടത്തിക്കൊണ്ടുപോകുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അന്നാ ഹസാരെ സംഘത്തിന് ബിജെപിയുടെ ഉപദേശം. ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിനെ വിജയിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ലെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു. 

പാര്‍ട്ടിക്ക് സ്വന്തമായി ഒരു ദര്‍ശനമുണ്ടാകണം. വിശ്വാസ്യതയും കഴിവുമുള്ള നേതാക്കളും സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധരായ അണികളും വേണം. ഇതിനെല്ലാം പുറമെ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും കഴിയണമെന്നും നായിഡു പറഞ്ഞു. അന്നാ ഹസാരെ സംഘം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നായിഡു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക