Image

30 വര്‍ഷമായി ആശുപത്രി നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

Published on 04 August, 2012
30 വര്‍ഷമായി ആശുപത്രി നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ 30 വര്‍ഷമായി ആശുപത്രി നടത്തി വരികയായിരുന്ന വ്യാജ ഡോക്ടറെ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ പിടികൂടി. ബാലരാമപുരം സ്വദേശിയായ സി.എസ്.രാജനാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടത്. ഇയാളെ ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസിന് കൈമാറി. 

വിഴിഞ്ഞത്ത് നാലു വാര്‍ഡുകളും 16 കിടക്കകളുമുള്ള ആശുപത്രിയാണ് ഇയാള്‍ നടത്തിയിരുന്നത്. ആശുപത്രിയില്‍ നടത്തിയ റെയ്ഡില്‍ ലഹരി മരുന്നുകളും നിരോധിച്ച മരുന്നുകളും കണ്‌ടെത്തി. ആശുപത്രിയില്‍ അണുവിമുക്തമാക്കാത്ത സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതായും കണ്‌ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക