Image

അനധികൃത ഖനനക്കേസ്: ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

Published on 04 August, 2012
അനധികൃത ഖനനക്കേസ്: ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
ഹൈദരാബാദ്: അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ ഏഴുവരെ നീട്ടി. കേസില്‍ റെഡ്ഡിക്കൊപ്പം അറസ്റ്റിലായ മറ്റു നാലുപേരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജനാര്‍ദ്ദന റെഡ്ഡിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ റെഡ്ഡിയുടെ പത്‌നി അരുണ ലക്ഷ്മിയും കോടതിയില്‍ ഹാജരായിരുന്നു. അനധികൃത ഖനനക്കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റുചെയ്തത്. അഴിമതി തടയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, എന്നീ വകുപ്പുകള്‍ അനുസരിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക