Image

മുംബൈ ഭീകരാക്രമണ കേസ് പാക് കോടതി 25 ലേക്ക് മാറ്റി

Published on 04 August, 2012
മുംബൈ ഭീകരാക്രമണ കേസ് പാക് കോടതി 25 ലേക്ക് മാറ്റി
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ പങ്കിന്റെ പേരില്‍ പിടിയിലായ ഏഴ് തീവ്രവാദികളുടെ കേസ് വിചാരണ നടപടികള്‍ പാക് കോടതി ഈ മാസം 25 ലേക്ക് മാറ്റി. വിമാനം റദ്ദായതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് ലാഹോറില്‍ നിന്നും റാവല്‍പിണ്ടിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജഡ്ജി ചൗധ്രി ഹബീബ് ഉര്‍ റഹ്മാന്‍ കേസ് നീട്ടി വെച്ചത്.

റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ ഭാഗമായി തെളിവെടുപ്പിനായി അടുത്തിടെ ഇന്ത്യയിലെത്തിയ പാക് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്‌ടെത്തലുകള്‍ കോടതി നേരത്തെ നിരസിച്ചിരുന്നു. ഇന്ത്യയിലുള്ള സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കുമോയെന്ന കാര്യം അറിയിക്കാനും കോടതി പാക് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ജൂലൈ 28 ന് കേസ് പരിഗണിക്കവേ രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ കോടതി തുനിഞ്ഞെങ്കിലും പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍വാദമുന്നയിച്ചതിനെ തുടര്‍ന്ന് നടന്നിരുന്നില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക