Image

ഒഡിഷ ഹോട്ടലില്‍ അഗ്നിബാധ: 3 മരണം

Published on 04 August, 2012
ഒഡിഷ ഹോട്ടലില്‍ അഗ്നിബാധ: 3 മരണം
കൊയേഞ്ഞാര്‍: ഒഡീഷയിലെ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. കൊയേഞ്ഞാര്‍ ജില്ലയിലെ ബാര്‍ബിലില്‍ ഹോട്ടലിലാണ്‌ അഗ്നിബാധയുണ്ടായത്‌. കോല്‍ക്കത്ത സ്വദേശികളാണ്‌ മരിച്ച മൂന്നു പേരും. ഇന്ന്‌ പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ ഹോട്ടലില്‍ തീപിടുത്തമുണ്‌ടായത്‌. താമസക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ രണ്‌ടു നില കെട്ടിടത്തിലെ മുറികള്‍ക്കുള്ളില്‍ കനത്ത പുക നിറഞ്ഞു. ഇതുമൂലം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവര്‍ക്ക്‌ പെട്ടന്ന്‌ പുറത്തെത്താനായില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്ന്‌ കരുതുന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക