Image

ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ 10 മരണം

Published on 04 August, 2012
ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ 10 മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര്‍ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു പേര്‍ അഗ്നിശമനസേനാംഗങ്ങളാണ്.

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ചാര്‍ധാം,ബദരീനാഥ്, കേദാര്‍നാഥ് തീര്‍ത്ഥ യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നൂറുകണക്കിന് തീര്‍ത്ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്. ഉത്തരകാശിയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇവിടെ 30 വീടുകള്‍ ഒലിച്ചുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക