Image

ഷുക്കൂര്‍ വധം: പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളി

Published on 04 August, 2012
ഷുക്കൂര്‍ വധം: പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളി


കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‌ ഷൂക്കൂര്‍ വധക്കേസില്‍ ജാമ്യം അനുവദിച്ചില്ല. കണ്ണൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യ ഹര്‍ജി പരിഗണിച്ചത്‌. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നതിനാലാണ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം നിഷേധിച്ചത്‌. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന്‌ ജയരാജന്റെ അഭിഭാഷകന്‍ പറഞ്ഞു.

പി ജയരാജന്‍ വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സയിലാണെന്നും പരസഹായം അത്യാവശ്യമാണെന്നും ജയരാജന്റെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ജയരാജന്റെ ആരോഗ്യത്തിന്‌ കുഴപ്പമില്ല എന്നും ജയരാജനെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അ​‍ക്രമങ്ങള്‍ക്ക് കാരണമാവുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ വാദിച്ചത്‌.

ഷുക്കൂര്‍ കേസില്‍ കൊലപാതക ഗൂഡാലോനയെ കുറിച്ച്‌ അറിഞ്ഞിട്ടും അത്‌ മറച്ചുവച്ചു എന്ന കുറ്റമാണ്‌ ജയരാജനുമേല്‍ ചുമത്തിയിരിക്കുന്നത്‌. ജയരാജന്റെ അറസ്‌റ്റിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ വിവിധ അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക