Image

ഒളിംപിക്സ് കാണാന്‍ മന്ത്രി ഗണേഷ്കുമാര്‍ ലണ്ടനിലേക്ക് തിരിച്ചു

Published on 04 August, 2012
ഒളിംപിക്സ് കാണാന്‍ മന്ത്രി ഗണേഷ്കുമാര്‍ ലണ്ടനിലേക്ക് തിരിച്ചു
തിരുവനന്തപുരം: ഒളിംപിക്സ് മത്സരങ്ങള്‍ കാണുന്നതിനായി സംസ്ഥാന കായിക മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ ലണ്ടനിലേക്ക് തിരിച്ചു.

രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്സിന്റെ 521-ാം നമ്പര്‍ വിമാനത്തിലാണ് മന്ത്രി ലണ്ടനിലേക്ക് തിരിച്ചത്. ഇന്നു വൈകുന്നേരം ഏഴോടെ അദ്ദേഹം ലണ്ടനിലെത്തും. സ്പോര്‍ട്സ് സെക്രട്ടറി ശിവശങ്കര്‍, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവരും മന്ത്രിയോടൊപ്പം ലണ്ടനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒളിംപിക്സ് മത്സരങ്ങള്‍ കാണുന്നതിന് ലണ്ടനിലേക്ക് പോകാനായി നേരത്തെ എട്ട് പേരുടെ ലിസ്റ് സ്പോര്‍ട്സ് വകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിരുന്നെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമാണ് ധനവകുപ്പ് അനുമതി നല്‍കിയത്. മന്ത്രിയും സംഘവും പതിനൊന്നാം തീയതി രാവിലെ മടങ്ങിയെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക