Image

ബോക്‌സിംഗ്‌ മത്സരഫലം തിരുത്തി; ഇന്ത്യയുടെ വികാസ്‌ ക്വാര്‍ട്ടറിനു പുറത്ത്‌‍‍‍‍

Published on 04 August, 2012
	 ബോക്‌സിംഗ്‌ മത്സരഫലം തിരുത്തി; ഇന്ത്യയുടെ വികാസ്‌ ക്വാര്‍ട്ടറിനു പുറത്ത്‌‍‍‍‍
ലണ്ടന്‍: ഇന്നലെ നടന്ന ഒളിമ്പിക്‌സ് 69 കിലോഗ്രാം ബോക്‌സിംഗ്‌ മത്സരത്തിന്റെ ഫലം തിരുത്തി. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷം അന്താരാഷ്‌ട്ര അമച്വര്‍ ബോക്‌സിംഗ്‌ അസോസിയേഷനാണ്‌ റഫറിയുടെ തീരുമാനം തിരുത്താന്‍ തീരുമാനിച്ചത്‌. ഇന്ത്യയുടെ വികാസ്‌ കൃഷ്‌ണന്‍ 13-11 ജയിച്ച്‌ ക്വാര്‍ട്ടറില്‍ എത്തിയെന്നായിരുന്നു ഇന്നലത്തെ മത്സരഫലം.

എന്നാല്‍, വികാസ്‌ മൂന്നാം റൗണ്ടില്‍ പിഴവുകള്‍ വരുത്തി എന്നാരോപിച്ച്‌ അമേരിക്ക പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം 13-15 ന്‌ എതിരാളി എറോള്‍ സ്‌പെന്‍സ്‌ ജയിച്ചുവെന്ന്‌ വിധിയെഴുതുകയായിരുന്നു. ഇതോടെ മത്സരത്തില്‍ നിന്ന്‌ വികാസ്‌ പുറത്താവുകയും സ്‌പെന്‍സിന് ക്വാര്‍ട്ടര്‍ ബര്‍ത്ത്‌ ലഭിക്കുകയും ചെയ്‌തു.

മൂന്നാം റൗണ്ടില്‍ മാത്രം വികാസ് ഒന്‍പത് പിഴവുകള്‍ വരുത്തി എന്നാണ് വീഡിയോ റീപ്ലേയില്‍ കണ്ടെത്തിയത്. എന്നാല്‍, റഫറി ഒരു പിഴവ് മാത്രമേ ശ്രദ്ധിച്ചിരുന്നുളളൂ.​ അതിനാല്‍ സ്‌പെന്‍സിന് 4 പോയന്‍്റുകള്‍ കൂടി നല്‍കുകയായിരുന്നു.

അതേസമയം, മത്സരഫലം റദ്ദാക്കിയതി​​നെതിരെ പരാതി നല്‍കുമെന്ന് ഇന്ത്യന്‍ സംഘത്തലവര്‍ ബ്രിഗേഡിയര്‍ മുരളീധരന്‍ രാജ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക