Image

സ്വവര്‍ഗ വിവാഹത്തിനെതിരെ പ്രതികരിച്ച ചിക്ക്ഫിലെ'ക്കെതിരെ ഡാളസ്സില്‍ പ്രതിഷേധം

പി.പി.ചെറിയാന്‍ Published on 04 August, 2012
സ്വവര്‍ഗ വിവാഹത്തിനെതിരെ പ്രതികരിച്ച ചിക്ക്ഫിലെ'ക്കെതിരെ ഡാളസ്സില്‍ പ്രതിഷേധം
ഡാളസ് : അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് സ്ഥാപനമായ 'ചിക്ക്ഫിലെ പ്രസിഡന്റ് സ്വവര്‍ഗ വിവാഹത്തിനെതിരെ പ്രതികരിച്ച് ആയിരക്കണക്കിന് ജനങ്ങളുടെ പിന്തുണ സമാഹരിച്ചതില്‍ ഡാളസ്സില്‍ പ്രതിഷേധം. സ്വവര്‍ഗ വിവാഹം അവകാശമാണെന്ന് പ്രഖ്യാപിച്ച് ഒരുകൂട്ടം സ്വവര്‍ഗ വിവാഹാനുകൂലികള്‍ ഡാളസ്സിലെ ചിക്ക്ഫിലെ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ പരസ്പരം ചുംബിച്ചു പ്രതിഷേധം രേഖപ്പെടുത്തി. ആഗസ്റ്റ് 3 വെള്ളിയാഴ്ച രാവിലെയായിരുന്നു പ്രതിഷേധ പ്രകടനം.

ലോകാരംഭം മുതല്‍ ആവര്‍ത്തിച്ചു വന്നിരുന്ന പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനാണ് ഇന്നും പ്രക്തിയുള്ളതെന്നും മറിച്ചു നടക്കുന്ന വിവാഹങ്ങള്‍ ഈശ്വരനെയും പ്രകൃതിയേയും വെല്ലുവിളിക്കുന്ന ഒന്നാണെന്നും പരസ്യമായി പ്രഖ്യാപിച്ചു രംഗത്തുവന്ന 'ചിക്ക്ഫിലെ റസ്റ്റാറന്റ് പ്രസിഡന്റ് ഡാന്‍ കാത്തിയെ അഭിനന്ദിച്ചും, പ്രോത്സാഹിപ്പിച്ചും, ആയിരക്കണക്കിനു ജനങ്ങളാണ് ഈ റസ്റ്റാറന്റില്‍ തടിച്ചു കൂടിയത്.

എന്നാല്‍ ഇതിനെതിരെ ചിക്ക്ഫിലെ റസ്റ്ററന്റിനു സമീപം കിസ്സ് ബൂത്തുകള്‍ സ്ഥാപിച്ച് പരസ്പരം ചുംബിച്ചാണ് സ്വവര്‍ഗ വിവാഹാനുകൂലികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. റോഡിലൂടെ കടുത്ത ചൂടിനെ അവഗണിച്ച് പ്രതിഷേധ പ്രകടനം നടത്തിയശേഷമാണ് ഇവര്‍ ബൂത്തികളില്‍ എത്തിയത്.
സ്വവര്‍ഗ വിവാഹത്തിനെതിരെ പ്രതികരിച്ച ചിക്ക്ഫിലെ'ക്കെതിരെ ഡാളസ്സില്‍ പ്രതിഷേധം
സ്വവര്‍ഗ വിവാഹത്തിനെതിരെ പ്രതികരിച്ച ചിക്ക്ഫിലെ'ക്കെതിരെ ഡാളസ്സില്‍ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക