Image

ലോകത്തിലെ പ്രായംകൂടിയ "ഹിപ്പൊ" ഓര്‍മ്മയായി

പി.പി.ചെറിയാന്‍ Published on 03 August, 2012
ലോകത്തിലെ പ്രായംകൂടിയ "ഹിപ്പൊ" ഓര്‍മ്മയായി
ഇവാന്‍സ് വില്ല(ഇന്ത്യാന): ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഹിപ്പൊപൊട്ടോമസിലെ പ്രായം കൂടിയ ഡോണ എന്ന ഹിപ്പൊ 61 വയസ്സില്‍ മരണപ്പെട്ടു.

ഇവാന്‍സ് വില്ല മെസ്‌ക്കര്‍ പാര്‍ക്കില്‍ 1956 ഓഗസ്റ്റ് 7-#ാ#ം തീയ്യതിയായിരുന്നു ഈ ഹിപ്പൊ എത്തിയത്.

ആഗസ്റ്റ് 1ന് പ്രായാധിക്യവും, വൃക്കരോഗവും മൂലമാണ് മരണം സംഭവിച്ചെതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

സാധാരണ "ഹിപ്പൊ" മൃഗത്തിന്റെ ആയുസ്സ് 40 വര്‍ഷമാണ്.

മൃഗശാല സന്ദര്‍ശിക്കുന്നവരുടെ പ്രധാന ലക്ഷ്യം ഈ ഹിപ്പൊയെ കാണുക എന്നതായിരുന്നു."ഹിപ്പൊ" മെമ്മോറിയല്‍ സര്‍വ്വീസ് നടത്തുന്നതിന് മൃഗശാലാധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

മെംപിസില്‍ 1951ല്‍ ജനിച്ച ഡോണയുടെ ആണ്‍തുണയായിരുന്ന ഹിപ്പൊ വര്‍ഷങ്ങള്‍ക്കുമുമ്പ് 30 വയസ്സില്‍ മരിച്ചിരുന്നു.
ലോകത്തിലെ പ്രായംകൂടിയ "ഹിപ്പൊ" ഓര്‍മ്മയായിലോകത്തിലെ പ്രായംകൂടിയ "ഹിപ്പൊ" ഓര്‍മ്മയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക