Image

വികാസിനെതിരായ നടപടി: ഇന്ത്യ പരാതി നല്‍കും

Published on 03 August, 2012
വികാസിനെതിരായ നടപടി: ഇന്ത്യ പരാതി നല്‍കും
ലണ്ടന്‍: പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ വികാസ് കൃഷ്ണനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഇന്ത്യ പരാതി നല്‍കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ബോക്‌സിങ് ടീം യോഗം ചേരുമെന്നും എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും ഇന്ത്യന്‍ സംഘത്തലവന്‍ പി.കെ മുരളീധരന്‍ രാജ അറിയിച്ചു.

അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമാണെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നുള്ളതിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വികാസിനെ വിജയിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അപ്പീല്‍ കമ്മിറ്റി റഫറിയുടെ പ്രഖ്യാപനം തിരുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക