Image

വികാസിന്റെ പുറത്താകല്‍: ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനും ഐഒഎയ്ക്കും പ്രതിഷേധം

Published on 03 August, 2012
വികാസിന്റെ പുറത്താകല്‍: ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനും ഐഒഎയ്ക്കും പ്രതിഷേധം
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യന്‍ താരം വികാസ് കിഷന്‍ വിജയിച്ച മത്സരഫലം തിരുത്തിയതില്‍ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പ്രതിഷേധം. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ജൂറിയുടെ തീരുമാനം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടര്‍ലോചന്‍ സിംഗ് പറഞ്ഞു. ഇന്ത്യന്‍ ബോക്സിംഗ് താരങ്ങള്‍ ഉച്ചയ്ക്ക് യോഗം ചേരുമെന്നും ഭാവി നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തലവനും ബോക്സിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. മുരളീധര രാജ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക