Image

'ഐ ലവ് അമേരിക്ക' ആല്‍ബത്തിന്‍റെ പ്രകാശനം ഡാലസില്‍

പി.പി.ചെറിയാന്‍ Published on 03 August, 2012
'ഐ ലവ് അമേരിക്ക'   ആല്‍ബത്തിന്‍റെ  പ്രകാശനം   ഡാലസില്‍
ഡാലസ്: സംഗീത സംവിധായകനും ഗായകനുമായ ജെ.എം. രാജു രചനയും സംഗീതവും നിര്‍വഹിച്ച 'ഐ ലവ് അമേരിക്ക' ആല്‍ബത്തിന്റെ റിലീസിങ് ശ്രീരാഗ മ്യൂസിക്‌സിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ ഞായറാഴ്ച നടക്കും.

ഫിലിം ഫെയര്‍ ബെസ്റ്റ് തമിഴ് സിംഗര്‍ അവാര്‍ഡ് നേടിയ ജെ.എം. രാജുവിന്റെ മകന്‍ ആലാപ് രാജുവും പാടിയിരിക്കുന്ന ഈ ആല്‍ബത്തില്‍ ഡാലസിലെ ശ്രീരാഗ മ്യൂസിക്‌സിലെ സ്റ്റാന്‍ലി ജോര്‍ജ്, ഹരിദാസ് തങ്കപ്പന്‍, സെല്‍വിന്‍ സ്റ്റാന്‍ലി എന്നീ ഗായകരാണ് മറ്റു മൂന്ന് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഡാലസിലെ സിഡി പ്രകാശനം ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കേരളാ അസോസിയേഷന്റെ ഇന്ത്യാ കള്‍ചറല്‍ ആന്‍ഡ് എജ്യൂക്കേഷന്‍ സെന്ററില്‍ നടക്കും. പ്രകാശന ചടങ്ങിനുശേഷം ഇതിലെ ഗാനങ്ങളും മറ്റു സിനിമാ നാടക ഗാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഗീത സന്ധ്യയുണ്ടാവും.
'ഐ ലവ് അമേരിക്ക'   ആല്‍ബത്തിന്‍റെ  പ്രകാശനം   ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക