Image

ഡല്‍ഹി വിമാനത്താവളത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ജര്‍മന്‍ പൌരന്‍ ഗുരുതരാവസ്ഥയില്‍

Published on 03 August, 2012
ഡല്‍ഹി വിമാനത്താവളത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ജര്‍മന്‍ പൌരന്‍ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ജര്‍മന്‍ പൌരന്‍ ഗുരുതരാവസ്ഥയില്‍. പീറ്റര്‍ ഹെല്‍മെറ്റ് സെയ്ദല്‍ ആണ് ഡിപ്പാര്‍ച്ചര്‍ റാംപിന്റെ മുകളില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഡിപ്പാര്‍ച്ചര്‍ വിഭാഗത്തിലെ എട്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുകൂടിയാണ് ഇയാള്‍ റാംപില്‍ കയറിയത്. പതിനഞ്ച് മിനിറ്റോളം റാംപിന് മുകളില്‍ നടന്ന ശേഷമാണ് ഇയാള്‍ താഴേക്ക് ചാടിയത്. സംഭവം ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പെടുകയും ഇയാള്‍ പോലീസിനെയും മറ്റുള്ളവരെയും അറിയിക്കുകയുമായിരുന്നു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇയാളുടെ എല്ലുകള്‍ക്ക് ഒടിവുകളും തലയ്ക്ക് ഗുരുതരമായ പരിക്കും ഏറ്റിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ബാഗില്‍ നിന്നും പാസ്പോര്‍ട്ടും ടിക്കറ്റും കണ്ടെടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക