Image

കൃഷ്ണ പൂനിയ ഫൈനലില്‍

Published on 03 August, 2012
കൃഷ്ണ പൂനിയ ഫൈനലില്‍
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ് വനിതാ വിഭാഗം ഡിസ്ക്കസ് ത്രോയില്‍ ഇന്ത്യയുടെ കൃഷണ പൂനിയ ഫൈനലില്‍ കടന്നു. എന്നാല്‍ ആദ്യ റൌണ്ടില്‍ മത്സരിച്ച ഇന്ത്യയുടെ സീമ ആന്റിലിന് യോഗ്യത നേടാന്‍ സാധിച്ചില്ല. തന്റെ രണ്ടാം ശ്രമത്തില്‍ 63.54 മീറ്റര്‍ എറിഞ്ഞാണ് കൃഷ്ണ ഫൈനലിന് യോഗ്യത നേടിയത്. ഫൈനല്‍ യോഗ്യത ഉറപ്പായതോടെ മൂന്നാം ശ്രമത്തിന് കൃഷ്ണ തുനിഞ്ഞില്ല. ഫൈനലിലേക്ക് യോഗ്യത 12 പേര്‍ക്കായിരുന്നു. ഇതില്‍ എട്ടാം സ്ഥാനമാണ് പൂനയക്ക് ലഭിച്ചത്. 64.78 ആണ് കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. യോഗ്യത റൌണ്ടില്‍ സീമ ആന്റില്‍ 13-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക