Image

ഒളിമ്പിക്സ് ടെന്നിസ്: ഫെഡറര്‍-മുറെ ഫൈനല്‍

Published on 03 August, 2012
ഒളിമ്പിക്സ് ടെന്നിസ്: ഫെഡറര്‍-മുറെ ഫൈനല്‍
ലണ്ടന്‍: ഒളിമ്പിക്സ് ടെന്നിസ് പുരുഷ വിഭാഗം ഫൈനലില്‍ സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡററും ബ്രിട്ടന്റെ ആന്റി മുറയും ഏറ്റുമുട്ടും. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ദെല്‍ പോര്‍ട്ടോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ കലാശകളിക്ക് യോഗ്യത നേടിയത്. സ്കോര്‍: സ്കോര്‍: 4-6, 7-6 (7-5), 19-17. നാലു മണിക്കൂറും 26 മിനിറ്റും നീണ്ട മത്സരത്തില്‍ ഫെഡറര്‍ക്ക് കനത്ത വെല്ലുവിളിയാണ് ദെല്‍ പോര്‍ട്ടോ ഉയര്‍ത്തിയത്. രണ്ടാം സെമിയില്‍ ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നുവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് ആന്റി മുറെ ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്കോര്‍: 7-5, 7-5. ഞായറാഴ്ചയാണ് ഫെഡറര്‍-മുറെ ഫൈനല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക