Image

വിജയകുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Published on 03 August, 2012
വിജയകുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ വിജയകുമാറിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സന്തോഷത്തില്‍ താനും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 പ്രതിരോധമന്ത്രി എ.കെ.ആന്റണിയും വിജയകുമാറിനെ അഭിനന്ദിച്ചു. വിജയകുമാര്‍ സൈന്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കരസേന മേധാവി ജനറല്‍ ബിക്രം സിംഗ്, ഡെപ്യൂട്ടി തലവന്‍ ലഫ്.ജനറല്‍ രമേഷ് ഹല്‍ഗാലി എന്നിവരും അഭിനന്ദനം അറിയിച്ചു. ബിജെപിയും വിജയകുമാറിന് ആശംസകള്‍ അറിയിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ നിമിഷമാണ് ഇത്. മെഡല്‍ നേട്ടത്തില്‍ രാജ്യവും പാര്‍ട്ടിയും സന്തോഷിക്കുന്നുവെന്ന് ബിജെപി വക്തവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക