Image

മുലായത്തിന്റെ ഭീഷണി ഫലിച്ചു; മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും പാര്‍ട്ടി പ്രവര്‍ത്തകരെ കാണും

Published on 03 August, 2012
മുലായത്തിന്റെ ഭീഷണി ഫലിച്ചു; മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും പാര്‍ട്ടി പ്രവര്‍ത്തകരെ കാണും
ലക്നോ: സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിന്റെ ഭീഷണി ഫലിച്ചു. ഉത്തര്‍പ്രദേശിലെ ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നതില്‍ മുലായം അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി അഖിലേഷ് യാദവും മന്ത്രിസഭാംഗങ്ങളും ശ്രമം തുടങ്ങി. അഖിലേഷ് യാദവും മന്ത്രിസഭാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിന് ഇനി മുതല്‍ ആഴ്ചയില്‍ ഒരു ദിവസം മാറ്റിവയ്ക്കും. കാളിദാസ് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക