Image

ഡാളസ് സീനിയര്‍ സിറ്റിസണ്‍ ഡെ: ഡോ.എം.വി. പിള്ള മുഖ്യാതിഥി

പി.പി.ചെറിയാന്‍ Published on 03 August, 2012
ഡാളസ് സീനിയര്‍ സിറ്റിസണ്‍ ഡെ: ഡോ.എം.വി. പിള്ള മുഖ്യാതിഥി
ഡാളസ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഡെ. പരിപാടികളില്‍ ഡോ.എം.വി.പിള്ള മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി ബാബു.സി.മാത്യൂ അറിയിച്ചു.

ഡോ.എം.വി. പിള്ളയെ കൂടാതെ ഡോ.തോമസ് വര്‍ഗ്ഗീസ്, ജോഷ്വ ജോര്‍ജ്ജ്(ഹ്യൂസ്റ്റണ്‍) തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കും, പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കും.

ആഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററില്‍ നടക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഡെ പരിപാടിയില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചെറിയാന്‍ ചൂരനാട്-214 293 8851
പി.ടി.സെബാസ്റ്റ്യന്‍ -214 435 5407
ഡാളസ് സീനിയര്‍ സിറ്റിസണ്‍ ഡെ: ഡോ.എം.വി. പിള്ള മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക