Image

ഇന്ത്യന്‍ സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റില്‍ പങ്കെടുത്തതില്‍ ഖേദമുണ്ടെന്ന് മധുര ഹണി

Published on 03 August, 2012
ഇന്ത്യന്‍ സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റില്‍ പങ്കെടുത്തതില്‍ ഖേദമുണ്ടെന്ന് മധുര ഹണി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സംഘത്തോടൊപ്പം ഒളിമ്പിക്സ് മാര്‍ച്ച് പാസ്റില്‍ പങ്കെടുത്തതില്‍ ഖേദമുണ്ടെന്ന് വിവാദ പെണ്‍കുട്ടി മധുര ഹണി. ഇന്ത്യന്‍ ജനതയുടെ വികാരത്തെ മുറിപ്പെടുത്തിയതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും മധുര ഹണി പറഞ്ഞു. ബാംഗളൂര്‍ സ്വദേശിനിയും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമാണ് ഹണി. ലണ്ടനില്‍ താമസമാക്കിയ യുവതി മാര്‍ച്ച് പാസ്റിനോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൌണ്ട് താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്. ഒളിമ്പിക്സ് മാര്‍ച്ച് പാസ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ചുവന്ന ഷര്‍ട്ടും നീല പാന്റസും ധരിച്ചു മുന്‍നിരയിലായിരുന്നു ഈ പെണ്‍കുട്ടി നടന്നത്. ഇന്ത്യന്‍ പതാകയേന്തിയ ഗുസ്തി താരം സുശീല്‍ കുമാറിനു തൊട്ടടുത്തായിരുന്നു മുന്‍നരയില്‍ യുവതിയുടെ സ്ഥാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക