Image

മലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന്‌ ഓഗസ്റ്റ്‌ ഒമ്പതിന്‌ തിരി തെളിയും

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2012
മലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന്‌ ഓഗസ്റ്റ്‌ ഒമ്പതിന്‌ തിരി തെളിയും
ന്യൂയോര്‍ക്ക്‌: അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ എട്ടാമത്‌ കുടുംബ സംഗമത്തിന്‌ ഓഗസ്റ്റ്‌ ഒമ്പതാം തീയതി വ്യാഴാഴ്‌ച ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ട്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശീല ഉയരും. അമേരിക്കയില്‍ അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റ്‌ സ്ഥാപിതമായതിനുശേഷം നടക്കുന്ന പ്രഥമ കണ്‍വെന്‍ഷനാണ്‌ ഈവര്‍ഷത്തേത്‌. `നിങ്ങള്‍ സജീവ ശിലകള്‍കൊണ്ടുള്ള ഒരു ആത്മീയ ഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ' എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കിയാണ്‌ ഈവര്‍ഷത്തെ പരിപാടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. വചന പ്രഘോഷണം, വി. കുര്‍ബാനയുടെ ആരാധാന, ആദ്ധ്യാത്മിക സംഗീതം, ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലി, വൈദീക-സന്യസ്‌ത സംഗമം, അജപാലന സമിതി സംഗമം, മതാധ്യാപക സമ്മേളനം, യുവജന സമ്മേളനം, വചനാധിഷ്‌ടിത പ്രശ്‌നോത്തര മത്സരം, ഘോഷയാത്ര, കലാ കായിക മത്സരങ്ങള്‍, ചിരിയരങ്ങ്‌, സാംസ്‌കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും.

2009-ല്‍ ഡാലസില്‍ വെച്ച്‌ നടന്നതിനുശേഷം നടത്തപ്പെടന്ന ഈ കണ്‍വെന്‍ഷന്‌ ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ആയിരത്തോളം സഭാ മക്കള്‍ കാനഡയില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിക്കുന്നുവെന്നത്‌ കണ്‍വെന്‍ഷന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സഭാദ്ധ്യക്ഷന്‍ മോര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ, ജോസഫ്‌ മാര്‍ തോമസ്‌ മെത്രാപ്പോലീത്ത (ബത്തേരി രൂപത), വിന്‍സെന്റ്‌ മാര്‍ പൗലോസ്‌ മെത്രാപ്പോലത്ത (മാര്‍ത്താണ്‌ഡം രൂപത), സാമുവേല്‍ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത (തിരുവനന്തപുരം രൂപത), അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധി മോസ്റ്റ്‌ റവ. കാര്‍ലോ മരിയ വിഗാനോ, ബിഷപ്‌ ഡോ. വില്യം മര്‍ഫി (റോക്ക്‌ വില്‍ ഡയോസിസ്‌), ബിഷപ്പ്‌ ഗ്രിഗറി മണ്‍സൂര്‍, ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ (മലങ്കര എക്‌സാര്‍ക്കേറ്റ്‌ അധിപന്‍- യു.എസ്‌.എ) എന്നീ വൈദീക മേലധ്യക്ഷന്മാര്‍ ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുക്കുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കായി ന്യൂയോര്‍ക്കിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ക്രമീകരിച്ചിട്ടുണ്ട്‌. ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ചെയര്‍മാനായും, വികാരി ജനറാള്‍ മോണ്‍ ഡോ. പീറ്റര്‍ കോച്ചേരി, ചാന്‍സലര്‍ വെരി റവ.ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌, ഫിലിപ്പ്‌ ജോണ്‍ (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിവിധ കമ്മിറ്റികള്‍:

പ്രോഗ്രാം: മോണ്‍. ഡോ. പീറ്റര്‍ കോച്ചേരി, അലക്‌സ്‌ ജോണ്‍.

ഫിനാന്‍സ്‌: വെരി റവ.ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌, ഫിലിപ്പ്‌ മത്തായി.

രജിസ്‌ട്രേഷന്‍: ഫാ. സണ്ണി മാത്യു, ബിജു കുരുവിള

അക്കോമഡേഷന്‍: ഫാ. സത്യന്‍ ആന്റണി, ബാബുക്കുട്ടി തുണ്ടിയത്ത്‌.

ലിറ്റര്‍ജി: ഫാ. ജോസഫ്‌ നെടുമാന്‍കുഴിയില്‍, ഫ്രാന്‍സീസ്‌ താഴമണ്‍.

യൂത്ത്‌ ആക്‌ടിവിറ്റീസ്‌: ഫാ. ജോബ്‌ കല്ലുവിളയില്‍, മിനോയ്‌ വര്‍ഗീസ്‌.

കള്‍ച്ചറല്‍ പ്രോഗ്രാം: ഫാ. സജി മൂക്കൂട്ട്‌, ജിജോ ജോര്‍ജ്‌

ഗെയിംസ്‌: ഫാ. തോമസ്‌ മലയില്‍, ജോര്‍ജ്‌ തോമസ്‌.

ഫുഡ്‌: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, വില്‍സണ്‍ ജോസഫ്‌.

ലോജിസ്റ്റിക്‌സ്‌: ഫാ. മാത്യു മണ്ണൂര്‍വടക്കേതില്‍, ഏബ്രഹാം തോമസ്‌.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ഫാ. ജേക്കബ്‌ ജോണ്‍, വര്‍ഗീസ്‌ സക്കറിയ (വില്‍സണ്‍).

സെക്യൂരിറ്റി ആന്‍ഡ്‌ വോളണ്ടിയേഴ്‌സ്‌: ഫാ. ജോണ്‍ കുര്യാക്കോസ്‌, വര്‍ഗീസ്‌ സക്കറിയ.

പബ്ലിസിറ്റി ആന്‍ഡ്‌ സുവനീര്‍: ഫാ. ഏബ്രഹാം ലൂക്കോസ്‌, മോഹന്‍ വര്‍ഗീസ്‌, സുനില്‍ ചാക്കോ.

ഹെല്‍ത്ത്‌ സര്‍വീസ്‌: റവ. സിസ്റ്റര്‍ സ്‌ലൂസോ, അന്നമ്മ തോമസ്‌.

ഓഗസ്റ്റ്‌ ഒമ്പതാംതീയതി വ്യാഴാഴ്‌ച വൈകുന്നേരം കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷന്‍ നാല്‌ ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കും. സഭയുടെ പ്രഥമ അസംബ്ലി തീരുമാനം അനുസരിച്ച്‌ സഭയാകമാനം വിശ്വാസത്തിന്റെ ദീപം കൂടുതല്‍ ദിപ്‌തമാക്കാനും, കൂടുതല്‍ വിശ്വാസത്തില്‍ വളരുവാനും മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ വേദിയാകുമെന്ന്‌ പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി റവ.ഫാ. ഏബ്രഹാം ലൂക്കോസും, പി.ആര്‍.ഒ മോഹന്‍ വര്‍ഗീസും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാര്‍ ഈവാനിയോസ്‌ സെന്റര്‍ (516 233 1656), ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌ (203 444 8542), ഫിലിപ്പ്‌ ജോണ്‍ (917 991 6011). സജി കീക്കാടന്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന്‌ ഓഗസ്റ്റ്‌ ഒമ്പതിന്‌ തിരി തെളിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക