Image

മാര്‍ക്ക്‌ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2012
മാര്‍ക്ക്‌ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്‍ഡ്‌ കൗണ്ടി (മാര്‍ക്ക്‌) 2012-ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്റ്‌ കൗണ്ടി നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്‌. അപേക്ഷകന്‍ സ്വന്തമായി പച്ചക്കറി തോട്ടം ഉള്ള ആള്‍ ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, വിവിധയിനം വിളകളുടെ മികവ്‌ എന്നിവ അടിസ്ഥാനമാക്കിയാണ്‌ വിജയികളെ നിശ്ചയിക്കുന്നത്‌.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ സ്വന്തം പച്ചക്കറി തോട്ടത്തിന്റെ രണ്ട്‌ ഫോട്ടോ സഹിതം ഓഗസ്റ്റ്‌ 25-ന്‌ മുമ്പ്‌ അപേക്ഷിക്കേണ്ടതാണ്‌. അപേക്ഷാഫോറം അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (marcny.org) ലഭ്യമാണ്‌.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Coordinator, Karshakasree Award, MARC - P.O . Box 623, Stony Point, N.Y 10980.

contact@marcny.org എന്ന ഇമെയിലില്‍ കൂടിയും അപേക്ഷ അയയ്‌ക്കാം.

അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്‌ജിംഗ്‌ പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചശേഷം വിളകള്‍ സന്ദര്‍ശിക്കുന്നതാണ്‌. വിജയികള്‍ക്കാ പ്രശംസാ ഫലകവും ക്യാഷ്‌ അവാര്‍ഡും നല്‍കി ആദരിക്കും. സെപ്‌റ്റംബര്‍ 15-ന്‌ ശനിയാഴ്‌ച നോര്‍ത്ത്‌ റോക്ക്‌ലാന്‍ഡ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറോയിത്തില്‍ വെച്ച്‌ നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ്‌ ഏറ്റവും നല്ല കര്‍ഷകനുള്ള കര്‍ഷകശ്രീ അവാര്‍ഡ്‌ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ക്ക്‌ ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എം.എ മാത്യു (845 304 7665), തോമസ്‌ അലക്‌സ്‌ (845 893 4301).
മാര്‍ക്ക്‌ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക