Image

രാജ്യം വരള്‍ച്ചയിലേക്ക്

Published on 03 August, 2012
രാജ്യം വരള്‍ച്ചയിലേക്ക്
ന്യൂഡല്‍ഹി:രാജ്യം ഈ വര്‍ഷം വരള്‍ച്ചയിലേക്കു നീങ്ങുകയാണെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. 2009നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വരള്‍ച്ചയാകും ഈ വര്‍ഷത്തേതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കുന്നു. 

ഭൂമിയില്‍ അസാധാരണ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഇടവരുത്തുന്ന പ്രതിഭാസമായ എല്‍ നിനോ പ്രതിഭാസമാണു വരള്‍ച്ചയ്ക്ക് കാരണം. . ലോകത്തിന്റെ പലഭാഗത്തും മഴ, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, കാട്ടുതീ, വരള്‍ച്ച എന്നിവ സൃഷ്ടിച്ചു പരിസ്ഥിതിക്കും കൃഷിക്കും നാശം വരുത്താന്‍ ഇതിനു കഴിയുന്നു.  

രണ്ടു മുതല്‍ ഏഴു വരെ വര്‍ഷമെത്തുമ്പോള്‍ പെറുവിന്റെ തീരക്കടലിലുണ്ടാകുന്ന ഉഷ്ണജലപ്രവാഹമാണ് എല്‍നിനോ.   പെറുവിന്റെ തീരപ്രദേശത്തോടു ചേര്‍ന്നുള്ള സമുദ്രജലമാണ് ചൂടുപിടിക്കുന്നതെങ്കിലും ഇതിന്റെ ദൂഷ്യഫലം ലോകമെമ്പാടും അനുഭവപ്പെടാം.

രാജ്യം വരള്‍ച്ചയിലേക്ക്
രാജ്യം വരള്‍ച്ചയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക