Image

കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

Published on 03 August, 2012
കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു
അമൃതപുരി: കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ വെള്ളിയാഴ്ച വൈകിട്ട് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. മാതാ അമൃതാനന്ദമയിക്കെതിരായ ആക്രമണശ്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുമെന്നും ഇതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് അമ്മ അന്വേഷിച്ചതായും മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുമായി സംഭവത്തെക്കുറിച്ച് സംസാരിച്ചതായും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക