Image

വിളപ്പില്‍ശാല: ജനജീവിതം ദുസ്സഹമാക്കരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍

Published on 03 August, 2012
വിളപ്പില്‍ശാല: ജനജീവിതം ദുസ്സഹമാക്കരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍
കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്‌നം ജനജീവിതത്തെ ദുസ്സഹമാക്കാന്‍ അനുവദിക്കരുതെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്. അല്ലാതെ അതിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം പോലുള്ള സുന്ദരമായ നഗരം ഇപ്പോള്‍ മാലിന്യപ്രശ്‌നത്തില്‍ ഗ്രസിച്ചിരിക്കുകയാണ്. വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കുന്നവരാണ് ഇപ്പോള്‍ ജനജീവിതത്തെ കാര്‍ന്നുതിന്നുന്നത്. അതിനെതിരെ ശബ്ദിക്കുന്ന വിളപ്പില്‍ശാല നിവാസികളെ പോലീസ് അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. ഒരു ബദല്‍ സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു. ഹൈക്കോടതി വിധി പുനഃപരിശോധിച്ചു കിട്ടാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടി എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വിളപ്പില്‍ശാല: ജനജീവിതം ദുസ്സഹമാക്കരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക