Image

തിരിച്ചടിക്കില്ല; നിയമത്തിന്റെ വഴിയിലൂടെ പ്രതികരിക്കും:രമേശ് ചെന്നിത്തല

Published on 03 August, 2012
തിരിച്ചടിക്കില്ല; നിയമത്തിന്റെ വഴിയിലൂടെ പ്രതികരിക്കും:രമേശ് ചെന്നിത്തല
കണ്ണൂര്‍: കണ്ണൂരില്‍ വ്യാപകമായി യു.ഡി.എഫ് ഘടകകക്ഷികളുടെ പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം. തകര്‍ത്തത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹര്‍ത്താലായതിനാല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തില്ലാത്തതിനാലാണ് സി.പി.എമ്മിന് തങ്ങളുടെ ഓഫീസുകള്‍ തകര്‍ക്കാനായത്. തിരിച്ചടിച്ച് കൊണ്ടല്ല, നിയമത്തിന്റ വഴിയിലൂടെയാണ് ഇതിന് പരിഹാരം കാണുക അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

ഹര്‍ത്താലിന്റെ മറവില്‍ ആരെയും സ്‌കൂട്ടറില്‍പോലും സഞ്ചരിക്കാന്‍ അനുവദിക്കാതെയാണ് പ്രൊഫഷണല്‍ ഗുണ്ടകളെ ഉപയോഗിച്ച് സി.പി.എം. കോണ്‍ഗ്രസ്സിന്റെതുള്‍പ്പെടെ പാര്‍ട്ടി ഓഫീസുകള്‍ ജില്ലയിലെമ്പാടും തകര്‍ത്തത്. കോണ്‍ഗ്രസ്സിന്റെ ജില്ലാ ആസ്ഥാനംവരെ കൈയേറി തകര്‍ത്തു. കോണ്‍ഗ്രസ്സുകാര്‍ക്കും വികാരങ്ങളുണ്ട്. എല്ലാവരും പരസ്പരം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്താല്‍ എന്തായിരിക്കും സ്ഥിതി .പാര്‍ട്ടി ഓഫീസുകള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് പോലീസുകാരുടെ സഹായം വേണ്ട.

തിരിച്ചടിക്കില്ല; നിയമത്തിന്റെ വഴിയിലൂടെ പ്രതികരിക്കും:രമേശ് ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക