Image

കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം

Published on 03 August, 2012
കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം
കാസര്‍കോട്: ഡി.വൈ.എഫ്.ഐ തച്ചങ്ങാട് കീക്കാനം യൂണിറ്റ് പ്രസിഡന്റ് ആലിങ്കല്‍ തൊട്ടിയിലെ മനോജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഒറ്റപെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

പാലക്കുന്ന് ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ അറസ്റ്റുചെയ്തു. മരങ്ങളും കല്ലുകളുമിട്ട് ഉള്‍പ്രദേശങ്ങളിലെ ചില റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി സര്‍വീസ് പൂര്‍ണമായും നിലച്ചു. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ജീവനക്കാര്‍ എത്താത്തതിനാല്‍ പ്രവര്‍ത്തിച്ചില്ല. ബാങ്കുകളും അടഞ്ഞു കിടന്നു. നഗരത്തില്‍ ബന്ദിന്റെ പ്രതീതിയായിരുന്നു. വിദ്യാലയങ്ങളും തുറന്നില്ല. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഐ.ടി.ഐ. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ സാധിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക