കാസര്‍കോട്: ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ആലിങ്കാലില്‍ ടി.മനോജ്(24) മരിക്കാനിടയായ കേസ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. കാഞ്ഞങ്ങാട് എ.എസ്.പി. മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡാണ് കേസ് അന്വേഷിക്കുക. എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി.ശിവപ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷഫീഖ് തുടങ്ങി കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
ആദൂര്‍ സി.ഐ. സതീഷ്, നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി. പി.തമ്പാന്, കാഞ്ഞങ്ങാട് സി.ഐ. വേണുഗോപാല്‍, ഹൊസ്ദുര്‍ഗ് എസ്.ഐ. വിജയന്, ബേക്കല്‍ എസ്.ഐ. ജോസഫ് തുടങ്ങിയവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം.