Image

അച്ഛനും രണ്ടാനമ്മയും 13 കാരിയെ ഗംഗയിലെറിഞ്ഞു

Published on 03 August, 2012
അച്ഛനും രണ്ടാനമ്മയും 13 കാരിയെ ഗംഗയിലെറിഞ്ഞു
ഡെറാഡൂണ്‍: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് 13 കാരിയെ ഗംഗയിലെറിഞ്ഞു. നീന്തിരക്ഷപ്പെട്ട പെണ്‍കുട്ടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാത്രി ഹരിദ്വാറിനടുത്താണ് സംഭവം. ഉത്തര്‍പ്രദേശുകാരിയായ സീമാ കുമാരിയാണ് അച്ഛനും രണ്ടാനമ്മയ്ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. രക്ഷാബന്ധന്‍ മഹോത്സത്തില്‍ പങ്കെടുക്കാന്‍ പോകാമെന്ന വ്യാജേന സീമാകുമാരിയെ മാതാപിതാക്കള്‍ഹരിദ്വാറിലേക്ക് കൊണ്ടുപോയി. 

തുടര്‍ന്ന് ഗംഗാ കനാലിനടുത്തെത്തിയപ്പോള്‍ കുട്ടിയെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. മരിച്ചുവെന്നുകരുതിഇരുവരും വീട്ടിലേക്ക് മടങ്ങി. എന്നാല്‍ നീന്തി സുരക്ഷിതതീരത്തെത്തിയ സീമ രാത്രി ഒരു സന്യാസിയുടെ ആശ്രമത്തില്‍ കഴിച്ചുകൂട്ടി. മാതാപിതാക്കള്‍ക്കെതിരെ കൊലക്കേസ് ചാര്‍ജുചെയ്ത പോലീസ് അവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക