Image

മറന്നുവെച്ച 25 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍ െ്രെഡവര്‍ തിരിച്ചുനല്‍കി

Published on 03 August, 2012
മറന്നുവെച്ച 25 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍ െ്രെഡവര്‍ തിരിച്ചുനല്‍കി
പറവൂര്‍: റിട്ട. കോളേജ് അധ്യാപികയായ യാത്രക്കാരി മറന്നുവെച്ച പണമുള്‍പ്പെടെയുള്ള 25 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ തിരിച്ചുനല്‍കി ഓട്ടോറിക്ഷാ െ്രെഡവര്‍ മാതൃകയായി. പറവൂര്‍ മുനിസിപ്പല്‍ കവല ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവര്‍ പെരുമ്പടന്ന മുല്ലശ്ശേരി വീട്ടില്‍ ദാസന്റെ (55) സത്യസന്ധതയും ശ്രദ്ധാപൂര്‍വമായ ഇടപെടലുമാണ് ഉടമയ്ക്ക് ബാഗ് തിരിച്ചുകിട്ടാന്‍ ഇടയായത്.

കോട്ടയം സിഎംഎസ് കോളേജിലെ റിട്ട. പ്രൊഫസര്‍ പറവൂര്‍ കണ്ണന്‍കുളങ്ങര മഴുവഞ്ചേരി വീട്ടില്‍ മേരി (83) യാണ് ദാസന്റെ ഓട്ടോയില്‍ ബാഗ് വെച്ച് മറന്നത്. ബാഗില്‍ പണമായി നാലു ലക്ഷം രൂപ, 20 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഒരു ലക്ഷം രൂപയിലേറെ വിലപിടിപ്പുള്ള ഡയമണ്ട് ആഭരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.

പറവൂര്‍ ടെമ്പിള്‍ റോഡില്‍ നിന്ന് ഓട്ടോ പിടിച്ച് മേരി പെരുമ്പടന്ന വരെ പോയി. ഓട്ടോയ്ക്ക് കൂലിയും നല്‍കി പറഞ്ഞുവിട്ടു. ഓട്ടോയില്‍ ഇവര്‍ ബാഗ് മറന്നുവെച്ചത് െ്രെഡവറും കണ്ടില്ല. തിരിച്ചുള്ള യാത്രയില്‍ 45കാരനായ മറ്റൊരു യാത്രക്കാരന്‍ ഓട്ടോയില്‍ കയറി. സീറ്റിനു താഴെയിരുന്ന ബാഗ് ഇയാള്‍ വലിച്ചുതുറന്ന് ബാഗിലെ വസ്തുക്കള്‍ പരിശോധിക്കാനുള്ള ശ്രമം െ്രെഡവര്‍ ദാസന്‍ ഓട്ടോ ഓടിക്കുന്നതിനിടയില്‍ കണ്ണാടിയിലൂടെ കണ്ടു. ഇയാള്‍ കൈയില്‍ ഒന്നുമില്ലാതെയാണ് ഓട്ടോയില്‍ കയറിയതെന്ന കാര്യം പെട്ടെന്ന് ദാസന്റെ ഓര്‍മയില്‍ വന്നു. ഉടനെ ഓട്ടോ നിര്‍ത്തി യാത്രികനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ബാഗ് ദാസനെ ഏല്പിക്കുകയായിരുന്നു.

ഇതിനിടെ പ്രൊഫ. മേരി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. പോലീസും അന്വേഷണത്തിനായി ഓട്ടോ സ്റ്റാന്‍ഡുകളിലേക്ക് നീങ്ങി. അപ്പോഴേക്കും പണമടങ്ങിയ ബാഗുമായി െ്രെഡവര്‍ ദാസന്‍ സ്‌റ്റേഷനിലെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ ബാഗ് ഉടമയ്ക്ക് കൈമാറി. ദാസന് സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ റിട്ട. പ്രൊഫസറും മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക