Image

ഒളിമ്പിക്‌സ് ടെന്നിസ്: ഷറപ്പോവ ഫൈനലില്‍

Published on 03 August, 2012
ഒളിമ്പിക്‌സ് ടെന്നിസ്: ഷറപ്പോവ ഫൈനലില്‍
ലണ്ടന്‍: ഒളിമ്പിക് ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവ ഫൈനലില്‍. സ്വന്തം നാട്ടുകാരിയായ മരിയ കിര്‍ലെങ്കൊയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഷറപ്പോവ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍: 6-2, 6-3. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സിനെ കീഴടക്കിയാണ് ഷറപ്പോവ സെമിയിലേക്കു മുന്നേറിയത്. 6-2, 7-5 എന്ന സ്‌കോറിനായിരുന്നു റഷ്യന്‍ സുന്ദരിയുടെ വിജയം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക