Image

കെഎസ്ഇബിയെ കമ്പനിയാക്കാതെ പറ്റില്ലെന്ന് മുഖ്യമന്ത്രി

Published on 03 August, 2012
കെഎസ്ഇബിയെ കമ്പനിയാക്കാതെ പറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജീവനക്കാരെ വിശ്വാസത്തിലെടുത്തു കെഎസ്ഇബി കമ്പനിവത്കരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്പനിവത്കരണത്തില്‍ നിന്നു പിന്നോട്ടു പോകാന്‍ സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം കമ്പനിവത്കരണത്തിലേക്കു തിരിഞ്ഞതോടെ കേരളവും ആ വഴിക്കു നീങ്ങി. കമ്പനിയാക്കുമ്പോള്‍ ജീവനക്കാരുടെ അവകാശങ്ങളും ആവശ്യങ്ങളും സംബന്ധിച്ചു സര്‍ക്കാരിന് ആശയകുഴപ്പമില്ല. ജീവനക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ജീവനക്കാര്‍ക്കു നിലവില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക