Image

ഒളിമ്പിക്‌സ് ഷൂട്ടിംഗ്: കര്‍മാകര്‍ക്ക് മെഡല്‍ നഷ്ടമായി

Published on 03 August, 2012
ഒളിമ്പിക്‌സ് ഷൂട്ടിംഗ്: കര്‍മാകര്‍ക്ക് മെഡല്‍ നഷ്ടമായി
ലണ്ടന്‍: ഒളിമ്പിക്‌സ് ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ ജോയ്ദീപ് കര്‍മാകര്‍ക്ക് മെഡല്‍ നഷ്ടമായി. ഫൈനല്‍ റൗണ്ടില്‍ നാലാം സ്ഥാനത്തെത്താനെ കര്‍മാകര്‍ക്ക് കഴിഞ്ഞുള്ളു. യോഗ്യതാ റൗണ്ടില്‍ ഏഴാമതായാണ് കര്‍മാകര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.

യോഗ്യതാ റൗണ്ടില്‍ 600ല്‍ 600 പോയിന്റും നേടി ലോക റെക്കോര്‍ഡിനും ഒളിമ്പിക് റെക്കൊര്‍ഡിനും ഒപ്പമെത്തിയ ബെലാറസിന്റെ സെര്‍ജി മാര്‍ട്ടിനോവിന് തന്നെയാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം. ബെല്‍ജിയത്തിന്റെ ലയണല്‍ കോക്‌സ് വെള്ളിയും സ്ലൊവാക്യയുടെ രാജ്‌മോണ്ട് ഡെബിവിച്ച് വെങ്കലവും നേടി. 

ഈ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നരംഗ് യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 50 പേര്‍ മത്സരിച്ച പ്രാഥമിക റൗണ്ടില്‍ 600ല്‍ 593 പോയിന്റ് നേടി 18മതായാണ് നരംഗ് ഫിനിഷ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക