Image

അരിസോണയില്‍ കണ്‍വന്‍ഷനും സംഗീത സന്ധ്യയും ഇന്നു മുതല്‍

ജേക്കബ് വര്‍ഗീസ് Published on 03 August, 2012
അരിസോണയില്‍ കണ്‍വന്‍ഷനും സംഗീത സന്ധ്യയും ഇന്നു മുതല്‍
ഫീനിക്‌സ്: അരിസോണയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ഇന്റര്‍ നാഷണല്‍ അസംബ്‌ളി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ ഓഗസ്‌ററ് 3 മുതല്‍ 5 വരെ വാര്‍ഷിക കണ്‍വന്‍ഷനും ക്രിസ്തീയ സംഗീതസന്ധ്യയും നടക്കും.

മേസാ സിറ്റിയിലെ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യോഗങ്ങള്‍ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30നും ഞായറാഴ്ച രാവിലെ 10.45നും ആണ് യോഗങ്ങള്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചായ യഹോവ നിസ്സി ചര്‍ച്ചിന്റെ സ്ഥാപകനും പാസ്റ്ററുമായ എന്‍.പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹോളി ബീറ്റ്‌സിന്റെ സ്ഥാപകനും ഗായകനുമായ ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഗീത സന്ധ്യയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ റോയി ചെറിയാന്‍-480-390-1217
അരിസോണയില്‍ കണ്‍വന്‍ഷനും സംഗീത സന്ധ്യയും ഇന്നു മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക